മാവ് കുഴയ്ക്കുമ്പോൾ ഇതൊരു സ്പൂൺ ചേർക്കൂ, പൂരി പെട്ടെന്ന് പൊങ്ങി വരും
പൂരിയുടെ രുചിയും മൃദുത്വവും വർധിപ്പിക്കാൻ സഹായിക്കുന്ന ചില നുറുങ്ങു വഴികൾ നോക്കാം
വേവിച്ച ഉരുളക്കിഴങ്ങ് ഗോതമ്പ് അല്ലെങ്കിൽ മൈദ മാവിൽ ചേർത്താൽ പൂരിക്ക് രുചി കൂടും
പൂരി മാവിൽ അൽപം തേങ്ങ ചിരകിയത് ചേർത്ത് കുഴച്ചാൽ പുതിയൊരു രുചി ലഭിക്കും
മാവ് കുഴയ്ക്കുമ്പോള്‍ ചെറുചൂടുള്ള പാല്‍ ചേര്‍ത്താല്‍ പൂരിയുടെ രുചി കൂടുതല്‍ കൂടും
പൂരി ക്രിസ്പിയാകാൻ ഗോതമ്പ് മാവിനൊപ്പം കോൺഫ്ലോറും ഒരു സ്പൂൺ റവയും ചേർത്ത് കുഴയ്ക്കുക
നാല് ബ്രെഡ് കഷണങ്ങൾ വെള്ളത്തിൽ കുതിർത്ത് മാവിൽ ചേർത്ത് കുഴച്ചാൽ സോഫ്റ്റ് പൂരി ഉണ്ടാക്കാം
പൂരിക്ക് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് മസാലയിൽ അൽപം നിലക്കടല പൊടിച്ചത് ചേർത്താൽ രുചിയും മണവും വർധിക്കും
Photo Source: Freepik