കാപ്പിപ്പൊടി ഇങ്ങനെ ഒരു തവണ പുരട്ടി നോക്കൂ, മുഖം തിളങ്ങും
വീട്ടിൽ ലഭ്യമായ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് പായ്ക്ക് തയ്യാറാക്കാം
ഒരു ബൗളിലേക്ക് കാപ്പിപ്പൊടി, കടലമാവ്, മഞ്ഞൾ എന്നിവ എടുക്കുക. ഇതിലേക്ക് പാലോ തൈരോ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക
വരണ്ട ചർമ്മമുള്ളവർ കുറച്ച് തേൻ കൂടി ചേർക്കുക. അതിനുശേഷം മുഖത്ത് രോമമുള്ള ഭാഗങ്ങളിൽ തേച്ചു പിടിപ്പിക്കുക
15-20 മിനിറ്റിനുശേഷം പായ്ക്ക് ഉണങ്ങി കഴിയുമ്പോൾ പതിയെ കൈകൾ ഉപയോഗിച്ച് തിരുമ്മുക
ഏതാനും മിനിറ്റ് അങ്ങനെ ചെയ്തശേഷം ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകി കളയുക
അതിനുശേഷം മോയ്സ്ചറൈസറോ കറ്റാർവാഴ ജെല്ലോ പുരട്ടുക
ആഴ്ചയിൽ ഒരിക്കൽ ഈ ഫെയ്സ്മാസ്ക് പുരട്ടുക. 3-4 തവണകൾക്കുള്ളിൽതന്നെ നല്ല മാറ്റം കാണാനാകും
Photo Source: Freepik