മുഖം സുന്ദരമാക്കാൻ കാപ്പി പൊടി, ഈ രീതിയിൽ ഉപയോഗിക്കൂ

മുഖത്തെ കരുവാളിപ്പും കഴുത്തിന് ചുറ്റുമുള്ള കറുപ്പും അകറ്റാൻ കാപ്പി പൊടി സഹായിക്കും

കാപ്പി പൊടി വിവിധ മാസ്‌കുകളിലും സ്‌ക്രബുകളിലും ചേർക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തി ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കുന്നു

Photo Source: Freepik

ഒലീവ് ഓയിലും കോഫി പൗഡറും മിക്സ് ചെയ്ത് മുഖത്തും കഴുത്തിനു ചുറ്റും പുരട്ടുക. 15 മിനിറ്റിനുശേഷം കഴുകി കളയുക

ഒരു സ്പൂൺ മഞ്ഞളും ആവശ്യത്തിന് തൈരും അൽപം കാപ്പി പൊടിയും യോജിപ്പിച്ച് മുഖത്തും കഴുത്തിലും പുരട്ടുക. ഉണങ്ങിയശേഷം കഴുകി കളയുക

നാരങ്ങ നീരും കോഫി പൗഡറും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. ഉണങ്ങിയശേഷം കഴുകി കളയുക

രണ്ടു ടേബിൾസ്പൂൺ കാപ്പിപ്പൊടിയിൽ ഒരു ടേബിൾസ്പൂൺ തേനും രണ്ടുതുള്ളി നാരങ്ങ നീരും ചേർത്ത് മിക്സ് ചെയ്യുക. മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റിനുശേഷം കഴുകി കളയുക

രണ്ടു ടീസ്പൂൺ കാപ്പിപ്പൊടിയിലേക്ക് രണ്ട് ടീസ്പൂൺ തേൻ ചേർത്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റിനുശേഷം കഴുകി കളയുക