കാപ്പിപ്പൊടി ഒരു സ്പൂൺ മതി, മുഖം വെട്ടിത്തിളങ്ങും

തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ പാർലറിൽ പോയി കെമിക്കൽ ട്രീറ്റ്‌മെൻ്റുകൾ ചെയ്യുന്നതിനു പകരം വീട്ടിൽ ലഭ്യമായ പ്രകൃതി ദത്ത ചേരുവകൾ ഉപയോഗിച്ച് ഇൻസ്റ്റന്റ് ഗ്ലോ നേടാം

ഒരു ബൗളിലേക്ക് കാപ്പിപ്പൊടി, കടലമാവ്, മഞ്ഞൾ എന്നിവ എടുക്കാം. ഇതിലേക്ക് പാലോ തൈരോ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കാം

വരണ്ട ചർമ്മമുള്ളവർ കുറച്ച് തേൻ കൂടി ചേർക്കാം. അതിനുശേഷം മുഖത്ത് രോമമുള്ള ഭാഗങ്ങളിൽ തേച്ചു പിടിപ്പിക്കാം

15-20 മിനിറ്റിനുശേഷം പായ്ക്ക് ഉണങ്ങി കഴിയുമ്പോൾ പതിയെ കൈകൾ ഉപയോഗിച്ച് തിരുമ്മുക

ഏതാനും മിനിറ്റ് അങ്ങനെ ചെയ്തശേഷം ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകി കളയുക

അതിനുശേഷം മോയ്സ്ചറൈസറോ കറ്റാർവാഴ ജെല്ലോ പുരട്ടാം

ആഴ്ചയിൽ ഒരിക്കൽ ഈ ഫെയ്സ്മാസ്ക് പുരട്ടുക. 3-4 തവണകൾക്കുള്ളിൽതന്നെ നല്ല മാറ്റം കാണാനാകും

Photo Source: Freepik