കാപ്പിപ്പൊടിയും കട്ടത്തൈരും ഇരിപ്പുണ്ടോ? മുടി കറുപ്പിക്കാം
ചെറുപ്പത്തിൽ തന്നെ മുടി നരച്ചു തുടങ്ങിയാൽ ഏറ്റവും നല്ല ഹെയർ ഡൈ ഏതാണ് എന്നായിരിക്കും ആദ്യം തിരയുക
മുടിയുടെ പരിചരണത്തിന് പാർശ്വഫലങ്ങൾ ഇല്ലാത്ത പ്രകൃതിദത്തമാർഗങ്ങളാണ് തേടുന്നതെങ്കിൽ ഈ ഹെയർ ഡൈ ട്രൈ ചെയ്തു നോക്കൂ
ഒരു ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്ക് രണ്ട് ടീസ്പൂൺ കാപ്പിപ്പൊടി ചേർക്കാം
അതിലേയ്ക്ക് മൂന്ന് ടീസ്പൂൺ കട്ടത്തൈരും ചേർത്ത് നന്നായി ഇളക്കി യോജിപ്പക്കാം
ഇതിലേയ്ക്ക് ഒരു പച്ചകർപ്പൂരം പൊടിച്ചതും ചേർത്ത് യോജിപ്പിക്കാം. ഇത് അരമണിക്കൂർ ഇത് അടച്ചു വയ്ക്കാം
എണ്ണ പുരട്ടാത്ത മുടി പല ഭാഗങ്ങളായി തിരിക്കാം. വിരലോ ബ്രെഷോ ഉപയോഗിച്ച് മുടിയിഴകളിൽ ഈ മിശ്രിതം പുരട്ടാം
30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഷാമ്പൂ ഉപയോഗിക്കരുത്
Photo Source: Freepik