തിരക്കുള്ള ദിവസങ്ങളിൽ ചർമ്മ പരിചരണത്തിന് സാധ്യമായെന്നു വരില്ല. ഇത് ചർമ്മത്തിൻ്റെ തിളക്കം നഷ്ടപ്പെടുത്തുന്നു
ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, പൊട്ടാസ്യം, എന്നിവയുടെ സമ്പന്ന ഉറവിടമായ കാരറ്റും ഓമോഗ 3 ഫാറ്റി അസിഡ് ധാരാളമുള്ള വെളിച്ചെണ്ണ ഉപയോഗിച്ച് ഫേയ്സ് ഓയിൽ തയ്യാറാക്കി ഉപയോഗിക്കാം
ചേരുവകൾ
കാരറ്റ്- 2-3, ഒലിവ് ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ- 1 കപ്പ്
തയ്യാറാക്കുന്ന വിധം
കാരറ്റ് നന്നായി കഴുകി തൊലി കളയാം. അവ വളരെ ചെറിയ കഷണങ്ങളായി മുറിക്കുകയോ ഗ്രേറ്റ് ചെയ്തോ എടുക്കാം
ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവ് എണ്ണ ഒഴിക്കാം. അതിലേയ്ക്ക് കാരറ്റ് കഷ്ണങ്ങൾ ചേർത്തു ചൂടാക്കാം
എണ്ണ ചൂടായി കഴിയുമ്പോൾ അടുപ്പണയ്ക്കാം. ഇത് തണുത്തതിനു ശേഷം കോട്ടൺ തുണിയിൽ അരിച്ചെടുക്കാം
വൃത്തിയുള്ള ഒരു കുപ്പിയിലേയ്ക്കു മാറ്റി സൂക്ഷിക്കാം. 2 മുതൽ 3 ആഴ്ച വരെ ഇത് കേടാകാതെ ഉപയോഗിക്കാം