തേങ്ങാ വെള്ളം കുടിച്ചാൽ കിട്ടുന്ന ഗുണങ്ങൾ
തേങ്ങാ വെള്ളം പലർക്കും ഇഷ്ടമുള്ളൊരു പാനീയമാണ്. ചിലർ എല്ലാ ദിവസവും ഇത് കുടിക്കാറുണ്ട്
ആഴ്ചയിൽ 3 മുതൽ 4 തവണ വരെ തേങ്ങാവെള്ളം കുടിക്കുന്നത് ജലാംശം നിലനിർത്താൻ സഹായിക്കും
ഇവയിൽ പൊട്ടാസ്യം കൂടുതലാണ്. ഇത് രക്തസമ്മർദം നിയന്ത്രിക്കാനും വയറു വീർക്കൽ കുറയ്ക്കാനും സഹായിക്കുന്നു
ആഴ്ചയിൽ 3 മുതൽ 4 തവണ വരെ തേങ്ങാ വെള്ളം കുടിക്കുന്നത് മിക്ക ആളുകൾക്കും സുരക്ഷിതമാണ്
മിക്ക ആളുകൾക്കും ഒരു സെർവിങ്ങിന് ഏകദേശം 150 മുതൽ 200 മില്ലി വരെ മതി. നിങ്ങൾ കൂടുതൽ കുടിക്കേണ്ടതില്ല
രാവിലെയോ വ്യായാമത്തിന് ശേഷമോ ആണ് നല്ലത്. രാത്രി വൈകി കുടിക്കുന്നത് ഒഴിവാക്കുക
ഉയർന്ന രക്തസമ്മർദമുള്ളവർ, നിർജ്ജലീകരണത്തിന് സാധ്യതയുള്ളവർ, കായികതാരങ്ങൾ എന്നിവർക്കെല്ലാം ഇത് ഗുണം ചെയ്യും
Photo Source: Freepik