മുഖം ക്ലീനാക്കാൻ പാർലറിൽ പോകണ്ട; അടുക്കളയിലെ ഈ എണ്ണ മതി, അഴുക്കും കറുപ്പും ഗുഡ്‌ബൈ പറയും

വെളിച്ചെണ്ണ ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്താതെ തന്നെ വൃത്തിയാക്കുന്നു

ശുദ്ധമായ വെളിച്ചെണ്ണയെടുത്ത് മുഖത്തും കഴുത്തിലും പുരട്ടി വൃത്താകൃതിയിൽ മൃദുവായി മസാജ് ചെയ്യാം

ഇത് മേക്കപ്പും അഴുക്കും നീക്കം ചെയ്യാൻ സഹായിക്കും

ശേഷം ചെറുചൂടുവെള്ളത്തിൽ മുക്കിയ ഒരു മൃദുവായ തുണി ഉപയോഗിച്ച് മുഖം തുടച്ചു വൃത്തിയാക്കാം

ആവശ്യമെങ്കിൽ സാധാരണ ക്ലെൻസർ ഉപയോഗിച്ച് ഒരിക്കൽ കൂടി മുഖം കഴുകുന്നത് എണ്ണമയം പൂർണ്ണമായി നീക്കാൻ സഹായിക്കും

വരണ്ട ചർമ്മമുള്ളവർക്ക് ഇത് മികച്ച മോയ്സ്ച്യുറൈസറായും ഉപയോഗിക്കാം

ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യാനും, മൃദുവായി നിലനിർത്താനും, ചുളിവുകൾ കുറയ്ക്കാനും വെളിച്ചെണ്ണ സഹായിക്കും

Photo Source: Freepik