ഒരു തുള്ളി വെളിച്ചെണ്ണ കയ്യിൽ എടുക്കൂ, പാദങ്ങൾ മനോഹരമാകും

പ്രകൃതിദത്തമായ മോയ്സ്ച്യുറൈസറാണ് വെളിച്ചെണ്ണ. വരണ്ടതും വിണ്ടു കീറുന്നതുമായ ചർമ്മത്തിന് ഇത് ഏറെ ഫലപ്രദമാണ്

കാൽപാദം കഴുകി തുടച്ചതിനു ശേഷം അൽപ്പം വെളിച്ചെണ്ണ പുരട്ടാം

രാത്രി കിടക്കുന്നതിന് മുമ്പ് ഇത് ഉപയോഗിക്കുന്നതാണ് ഗുണകരം

പാദങ്ങളെ സോഫ്റ്റാക്കി വയ്ക്കാൻ തേൻ ഉപയോഗിച്ചുള്ള മാസ്ക് സഹായിക്കും. ആൻ്റി ബാക്ടീരിയൽ ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ തേനിനുണ്ട്

ഒരു കപ്പ് തേനിലേയ്ക്ക് ചെറുചൂടുള്ള വെള്ളം ഒഴിച്ചിളക്കാം

15 മുതൽ 20 മിനിറ്റു വരെ പാദങ്ങൾ അതിൽ മുക്കി വയ്ക്കാം

ശേഷം സ്ക്രബ് ചെയ്യാം. ആഴ്ചയിൽ ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്തു നോക്കൂ

Photo Source: Freepik