വെളിച്ചെണ്ണയ്ക്കൊപ്പം ഈ പൂവ് കൂടി ചേർത്ത് നോക്കൂ, മുടികൊഴിച്ചിലും നരയും മാറ്റാം
ഒരു കപ്പ് വെളിച്ചെണ്ണ പാനിലേയ്ക്കു പകർന്ന് ചൂടാക്കാം
ഇതിലേയ്ക്ക് ഒരു പിടി തുളിസിയിലയും അതേ അളവിൽ ചെത്തിപ്പൂവും ചേർക്കാം
ശേഷം എണ്ണ തിളക്കുന്നതു വരെ നന്നായി ഇളക്കാം. ഇതിലേയ്ക്ക് ചെമ്പരത്തിപ്പൂവിന്റെ മൊട്ടും ചേർക്കാം
എണ്ണയുടെ നിറം മാറുമ്പോൾ അടുപ്പണയ്ക്കാം. ശേഷം തണുക്കാൻ മാറ്റി വയ്ക്കാം
വൃത്തിയുള്ള ഒരു കുപ്പിയിലേയ്ക്ക് ഈ എണ്ണ അരിച്ചു മാറ്റി ആവശ്യാനുസരണം ഉപയോഗിക്കാം
നല്ല സുഗന്ധമുള്ള ഈ എണ്ണ മുടിയിഴകളിലും ശിരോചർമ്മത്തിലും പുരട്ടി മൃദുവായി മസാജ് ചെയ്യാം
ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇത് ഉപയോഗിക്കാം