നരച്ച മുടിയെല്ലാം കറുപ്പാക്കാം, വെളിച്ചെണ്ണയ്ക്കൊപ്പം ഈ ഇല കൂടി ചേർക്കൂ

ഒരു ചീനച്ചട്ടിയിൽ കടുകിട്ട് ചെറുതീയിൽ നന്നായി ചൂടാക്കുക. കടുക് കറുപ്പ് നിറമാകുന്നതുവരെ ചൂടാക്കുക

കടുക് നന്നായി കറുത്ത ശേഷം അടുപ്പിൽ നിന്ന് മാറ്റാം. അതിനുശേഷം കറിവേപ്പില ഒരു ചീനച്ചട്ടിയിൽ നന്നായി ചൂടാക്കുക

നിറം മാറുന്നതുവരെ ചൂടാക്കണം. എന്നിട്ട് അടുപ്പിൽ നിന്ന് മാറ്റാം

ചൂടാറിയ ശേഷം വറുത്തുവച്ച കടുകും കറിവേപ്പിലയും മിക്സിയുടെ ജാറിലിട്ട് പൊടിച്ചുവയ്ക്കാം

ശേഷം നന്നായി അരിച്ചെടുക്കാം. കുറച്ചുനാൾ സൂക്ഷിക്കണമെങ്കിൽ വായു ഒട്ടുംകടക്കാത്ത ഒരു കുപ്പിയിൽ സൂക്ഷിക്കാം

ആവശ്യത്തിന് പൊടിയെടുത്ത്, കുറച്ച് വെളിച്ചെണ്ണയും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക

എണ്ണമയം ഒട്ടുമില്ലാത്ത മുടിയിൽ വേണം തേച്ചുകൊടുക്കാൻ. രണ്ട് മണിക്കൂറിന് ശേഷം ചെമ്പരത്തിതാളി ഉപയോഗിച്ച് കഴുകി കളയുക

Photo Source: Freepik