വെളിച്ചെണ്ണയിൽ ഈ ഇല ചേർക്കൂ, തലമുടി കട്ടക്കറുപ്പാക്കാം

വീടുകളിൽ മുടി സംരക്ഷണത്തിന് വെളിച്ചെണ്ണ ഏറെ പ്രാധാന്യം അർഹിക്കുന്നുണ്ട്

പതിവായി വെളിച്ചെണ്ണ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനാൽ എല്ലാവരുടെയും ദൈനംദിന ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്

ചില ശക്തമായ പ്രകൃതിദത്ത ചേരുവകളുമായി വെളിച്ചെണ്ണ സംയോജിപ്പിക്കുമ്പോൾ, മുടി കൊഴിച്ചിൽ, താരൻ, മുടിയുടെ കട്ടി കുറയൽ, അകാല നര എന്നിവയെ ചെറുക്കുന്നതിന് സാധിക്കും

തിളക്കമുള്ളതും ശക്തവുമായ മുടിക്ക് വെളിച്ചെണ്ണയുമായി കലർത്താൻ കഴിയുന്ന ഒരു ചേരുവയുണ്ട്

കറിവേപ്പിലയിൽ കാണപ്പെടുന്ന ബീറ്റാ കരോട്ടിനും അമിനോ ആസിഡുകളും ആരോഗ്യകരമായ മുടി വളർച്ചയ്ക്ക് വളരെ ഗുണം ചെയ്യും

ഇതിലെ ഉയർന്ന അളവിലുള്ള ബീറ്റാ കരോട്ടിൻ മുടിയുടെ ഫോളിക്കിളുകളെ ശക്തിപ്പെടുത്തുകയും തലമുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു

ഇത് മുടി കൊഴിച്ചിൽ, അകാല നര എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്നു

Photo Source: Freepik