വെളിച്ചെണ്ണയിൽ ഈ പൊടി ചേർത്ത് കാച്ചിയെടുക്കൂ; നരയെല്ലാം മാറും
മുടി വളർച്ച കൂടാനും നര മാറുന്നതിനും ചില പ്രകൃതിദത്ത വഴികളുണ്ട്
നെല്ലിക്കപ്പൊടി, കാപ്പിപ്പൊടി, മൈലാഞ്ചിപ്പൊടി മിക്‌സിയുടെ ജാറിലെടുത്ത് അതിലേക്ക് ഉലുവയും കരിംജീരകവും ചേർത്ത് നന്നായി പൊടിച്ചെടുക്കുക
ശേഷം ഒരു പാത്രത്തിൽ വെളിച്ചെണ്ണ അല്ലെങ്കിൽ കടുകെണ്ണ ചേർത്ത് നന്നായി ചൂടാക്കുക
തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് പൊടിച്ചെടുത്ത കൂട്ട് ചേർക്കണം. എണ്ണയ്‌ക്ക് നല്ല കറുപ്പ് നിറമാകുന്നതുവരെ ചൂടാക്കണം
കുളിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ഈ എണ്ണ തലയോട്ടിയിലും മുടിയിലും പുരട്ടുക
ആഴ്‌ചയിൽ മൂന്ന് ദിവസം ഉപയോഗിക്കുന്നതാണ് ഉത്തമം
എണ്ണ കഴുകി കളയാൻ വീര്യം കുറഞ്ഞ ഷാംപൂവോ താളിയോ ഉപയോഗിക്കാവുന്നതാണ്
Photo Source: Freepik