വെളിച്ചെണ്ണയിൽ രണ്ടു ചേരുവകൾ ചേർത്താൽ മതി; ഒരെണ്ണം ബാക്കി വയ്ക്കാതെ നരച്ച മുടി കറുപ്പിക്കാം
ഇരുമ്പ് ചീനച്ചട്ടിയിൽ കടുകിട്ട് നന്നായി വറുത്തെടുക്കുക. നല്ല കറുപ്പ് നിറമാകുന്നതുവരെ ചൂടാക്കണം. ശേഷം തണുക്കാനായി മാറ്റിവയ്ക്കുക
ഇരുമ്പ് ചീനച്ചട്ടിയിൽ നെല്ലിക്കപ്പൊടിയെടുത്ത് നന്നായി ചൂടാക്കി കറുപ്പ് നിറമാക്കുക
ശേഷം രണ്ട് ചേരുവയും തണുക്കുമ്പോൾ അതിനെ നനവില്ലാത്ത മിക്‌സിയുടെ ജാറിലേക്ക് മാറ്റി പൊടിച്ചെടുക്കുക
ഈ പൊടി നനവില്ലാത്ത ഗ്ലാസ് ബോട്ടിലിൽ അടച്ച് മാസങ്ങളോളം സൂക്ഷിക്കാവുന്നതാണ്
അൽപ്പം പൊടി കയ്യിലെടുത്ത് നന്നായി തിരുമ്മി മുടിയിൽ നരയുള്ള ഭാഗത്ത് പുരട്ടുക. ഉടനടി മുടി കറുപ്പ് നിറമാകും
നല്ല രീതിയിൽ നരയുള്ളവർക്ക് ഇത് ഫലപ്രദമാകണമെന്നില്ല. അതിനാൽ പൊടിയിലേക്ക് വെളിച്ചെണ്ണ അല്ലെങ്കിൽ ബദാം ഓയിൽ അൽപ്പം ചേർത്ത് യോജിപ്പിച്ച് മുടിയുടെ ഉൾഭാഗത്തേക്ക് പുരട്ടുക
ഇൻസ്റ്റന്റ് ഡൈ ആയതിനാൽ തന്നെ ഇത് കഴുകി കളയേണ്ട കാര്യമില്ല. കറുപ്പ് നിറം രണ്ട് ദിവസം നിലനിൽക്കും