നരച്ച മുടി കറുപ്പാക്കാൻ വെളിച്ചെണ്ണ മാത്രം മതി; വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന എളുപ്പവഴി
ആദ്യം ഒരു ചീനച്ചട്ടിയിൽ കരിഞ്ചീരകം ഇട്ട് നല്ലപോലെ വറുത്തെടുക്കുക
ഇനി കരിഞ്ചീരകം തണുത്ത ശേഷം മിക്സിയിലിട്ട് നല്ലപോലെ പൊടിച്ചെടുക്കാം
ഈ പൊടിയിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണയോ കടുകെണ്ണയോ ചേർത്ത് നന്നായി യോജിപ്പിക്കുക
ഇതിലേക്ക് അൽപം നെല്ലിക്കപ്പൊടി കൂടി ചേർത്ത് ഒരു കുഴമ്പ് രൂപത്തിൽ ഇരുമ്പ് ചീനച്ചട്ടിയിൽ രാത്രി മുഴുവൻ സൂക്ഷിക്കുക
അടുത്തദിവസം ഈ ഡൈ മുടിയിൽ നല്ലപോലെ തേച്ചുപിടിപ്പിക്കാം
ഒന്ന് മുതൽ രണ്ട് മണിക്കൂർ വരെ തലയിൽ വയ്ക്കണം. ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകാം
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെയ്യുന്നത് മുടിയുടെ സ്വാഭാവിക നിറം വീണ്ടെടുക്കാൻ സഹായിക്കും
Image Source: Freepik