മുടി തിളങ്ങാൻ ഷാംപൂ വേണ്ട, തേങ്ങാപ്പാൽ ഉപയോഗിച്ച് നോക്കൂ
മുടിക്ക് തിളക്കം കിട്ടാൻ പ്രകൃതിദത്ത പരിചരണം ആഗ്രഹിക്കുന്നവർക്ക് തേങ്ങാപ്പാൽ മികച്ച ഒരു തിരഞ്ഞെടുപ്പാണ്
ആഴ്ചയിൽ ഒരിക്കൽ തേങ്ങാപ്പാൽ തലയോട്ടിയിൽ പുരട്ടി പതിയെ മസാജ് ചെയ്യുക
20 മുതൽ 30 മിനിറ്റിനുശേഷം കഴുകി കളയുക
ഏതാനും ആഴ്ചകൾക്കുള്ളിൽ മുടിയിൽ ഗണ്യമായ മാറ്റം കാണാനാകും
തേങ്ങാപ്പാൽ മുടിയുടെ വേരുകളിൽ നിന്ന് അറ്റം വരെ പുനരുജ്ജീവിപ്പിക്കുകയും തലയോട്ടിയുടെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു
തേങ്ങാപ്പാൽ സ്വാഭാവികമായി ഈർപ്പം നിലനിർത്തുന്നു. ഇത് വരണ്ട തലയോട്ടിക്ക് ഈർപ്പം നൽകുകയും മുടിയുടെ വേരുകളെ പോഷിപ്പിക്കുകയും ചെയ്യുന്നു
മുടി കൊഴിച്ചിലും പൊട്ടലും കുറയ്ക്കുന്നു. പതിവായി ഉപയോഗിക്കുന്നതിലൂടെ മുടി മൃദുവും തിളക്കവുമുള്ളതായി മാറുന്നു
Photo Source: Freepik