നാരങ്ങ വെള്ളത്തിന് സൂപ്പർ രുചി കിട്ടും, ഇതൊരു കപ്പ് ചേർക്കൂ
നല്ല ചൂടുള്ള സമയത്ത് അൽപം നാരങ്ങ വെള്ളം കിട്ടിയാൽ ഊർജ്ജവും ഉന്മേഷവും ഞൊടിയിടയിൽ വർധിക്കും
ഇനി വെള്ളത്തിനു പകരം തേങ്ങ ഉപയോഗിച്ചു നോക്കൂ. കിടിലൻ രുചിയിൽ നാരങ്ങ വെള്ളം ആസ്വദിച്ചു കുടിക്കാം
ഒരു നാരങ്ങ പിഴിഞ്ഞ് ജ്യൂസെടുക്കാം
അതിലേയ്ക്ക് ചെറിയ കഷ്ണം ഇഞ്ചി ചേർക്കാം
ഒപ്പം തേങ്ങ ചിരകിയത് ഒരു പിടി, നാലോ അഞ്ചോ പുതിനയില, മധുരത്തിനനുസരിച്ച് പഞ്ചസാര എന്നിവ ചേർത്ത് അരച്ചെടുക്കാം
ഇത് നന്നായി അരിച്ച് ഒരു പാത്രത്തിലേയ്ക്കു മാറ്റാം
ഒരു ഗ്ലാസിൽ ഐസ്ക്യൂബ് ചേർത്ത് പകർന്ന് കുടിക്കാം
Photo Source: Freepik