വായിലിട്ടാൽ അലിയും രുചി, തേങ്ങ കൊണ്ട് 5 മിനിറ്റിൽ ഒരു ഹൽവ

വളരെ ലളിതമായ ചേരുവകൾ ഉപയോഗിച്ച്, കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാൻ കഴിയുന്ന ഒരു വിഭവമാണിത്

നമ്മുടെ അടുക്കളയിലെ ശുദ്ധമായ ചേരുവകൾ ഈ പലഹാരത്തിന് നൽകുന്ന സ്വാഭാവികമായ മധുരവും ആരോഗ്യഗുണവും വളരെ വലുതാണ്

കോൺഫ്ലോറിലേയ്ക്ക് കാൽ കപ്പ് വെള്ളം ഒഴിച്ചിളക്കാം. ഇതിലേയ്ക്ക് തേങ്ങാപ്പാൽ ഒഴിച്ച് യോജിപ്പിക്കാം

പാൻ അടുപ്പിൽ വെച്ച് ഒരു സ്പൂൺ നെയ്യ് ഒഴിച്ചു ചൂടാക്കി അൽപ്പം അണ്ടിപരിപ്പ് ചേർത്തു വറുക്കാം

തേങ്ങാപ്പാൽ കോൺഫ്ലോറിൽ ചേർത്തിളക്കിയത് ഇതിലേയ്ക്ക് ഒഴിക്കാം

വെള്ളം വറ്റി വരുമ്പോൾ ഒരു കപ്പ് പഞ്ചസാരയും അൽപ്പം നെയ്യും കൂടി ചേർത്തിളക്കുക

കട്ടിയായി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം