തേങ്ങ ചിരകി സമയം കളയേണ്ട, ചട്നി ഇങ്ങനെ തയ്യാറാക്കൂ

ഒരു പാൻ സ്റ്റൗവിൽ വെച്ച് എണ്ണ ചൂടാക്കി അതിലേക്ക് ചുവന്ന മുളക്, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക

ഉള്ളി നന്നായി ഇളകി വരുമ്പോൾ കറിവേപ്പില, മല്ലിയില, ജീരകം എന്നിവ ചേർക്കുക

ഈ മിശ്രിതം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക

ഇതിലേക്ക് ഒരു ചെറിയ കഷ്ണം പുളി, ഉപ്പ്, ഒരു കപ്പ് പൊട്ടുകടല എന്നിവ ചേർത്ത് അരച്ചെടുക്കുക

അടുത്തതായി, ഒരു ചെറിയ പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക

ഇതിലേക്ക് കടുക്, കടല പരിപ്പ്, ഉഴുന്ന്, ചുവന്ന മുളകുപൊടി എന്നിവ ചേർത്ത് താളിക്കുക

ഇത് അരച്ചെടുത്ത ചട്ണിയിലേക്ക് ചേർക്കുക. ആവശ്യത്തിന് വെള്ളവും ചേർത്ത് ഇളക്കുക

Photo Source: Freepik