2 ദിവസം കഴിഞ്ഞാലും ചപ്പാത്തി സോഫ്റ്റായിരിക്കും, കുഴയ്ക്കുമ്പോൾ ഇത് ചേർക്കൂ
രണ്ട് ദിവസത്തിനു ശേഷവും ചപ്പാത്തി സോഫ്റ്റായിരിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് നോക്കാം
ഒരു കപ്പിൽ ആവശ്യമായ അളവിൽ ഗോതമ്പ് മാവ്, ഉപ്പ്, എണ്ണ എന്നിവ ചേർത്ത് ചെറുചൂടുള്ള വെള്ളം ചേർത്ത് കുഴയ്ക്കുക
നന്നായി കുഴച്ചു കഴിഞ്ഞാൽ മുകളിൽ അൽപം എണ്ണ ഒഴിച്ച് അര മണിക്കൂർ മാറ്റി വയ്ക്കുക
മാവ് ചെറിയ ഉരുളകളാക്കുക. ഓരോ ഉരുളയും ആദ്യം ചെറുതായി പരത്തുക
അതിനുശേഷം മുകളിൽ കുറച്ച് എണ്ണ ഒഴിച്ചശേഷം നാലായി മടക്കുക
അതിനുശേഷം മാവിൽ മുക്കി വീണ്ടും നന്നായി പരത്തുക
കല്ല് ചൂടായശേഷം ഓരോന്നും ചുട്ടെടുക്കുക
Photo Source: Freepik