ഒരാഴ്ച കഴിഞ്ഞാലും ചപ്പാത്തി മാവ് കേടാകില്ല, ഈ രീതി ട്രൈ ചെയ്യൂ
മാവ് ശരിയായ രീതിയിൽ കുഴച്ചാൽ മാത്രമേ മൃദുവായ ചപ്പാത്തികൾ ചുടാൻ കഴിയൂ
ചപ്പാത്തി മാവ് ഒരാഴ്ചവരെ കേടാകാതിരിക്കാൻ ചില നുറുങ്ങു വിദ്യകൾ സഹായിക്കും
കുഴച്ച മാവ് ബേക്കിങ്ങിനായി ഉപയോഗിക്കുന്ന അലുമിനിയം ഫോയിൽ ഷീറ്റ് ഉപയോഗിച്ച് മൂടാം. ഇത് വായു അകത്ത് കടക്കുന്നത് തടയും. പിന്നീട്, ഒരു പാത്രത്തിൽ വയ്ക്കുക, അടച്ച് റഫ്രിജറേറ്ററിൽ വയ്ക്കുക
പലരും കുഴച്ച മാവ് നേരിട്ട് ഒരു പാത്രത്തിലേക്ക് ഇടാറുണ്ട്. ഇത് തെറ്റായ രീതിയാണ്. പാത്രത്തിന്റെ അടിയിലേക്ക് അല്പം വെള്ളം ഒഴിച്ച്, മാവ് മുകളിൽ വച്ച്, മൂടിവച്ച്, ഫ്രിഡ്ജിൽ സൂക്ഷിക്കാം
മാവിന്റെ മുകളിലും വശങ്ങളിലും അൽപം ഒലിവ് ഓയിൽ പുരട്ടി ഒരു പാത്രത്തിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം
ഒരു വലിയ ഉരുള ആക്കുന്നതിനു പകരം, വൃത്താകൃതിയിൽ ഉരുട്ടി മുകളിൽ അല്പം ഉണങ്ങിയ മാവ് വിതറാം. പിന്നെ, ഓരോന്നും പ്രത്യേക സിപ്പ് ലോക്ക് ബാഗിൽ വയ്ക്കുകയും ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്യുക
ഇങ്ങനെ ചെയ്താൽ, മാവ് ഒരുമിച്ച് പറ്റിപ്പിടിക്കില്ല. ആവശ്യമായ അളവിൽ എടുത്ത് ഉടനടി ഉപയോഗിക്കാൻ സൗകര്യപ്രദമായിരിക്കും