കാരറ്റും വെളിച്ചെണ്ണയും മതി, ഏതു പ്രായത്തിലും ചർമ്മം തിളങ്ങും
കാരറ്റ് നന്നായി കഴുകി തൊലി കളയാം. അവ വളരെ ചെറിയ കഷണങ്ങളായി മുറിക്കുകയോ ഗ്രേറ്റ് ചെയ്തോ എടുക്കാം
ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവ് എണ്ണ ഒഴിക്കാം. അതിലേയ്ക്ക് കാരറ്റ് കഷ്ണങ്ങൾ ചേർത്തു ചൂടാക്കാം
എണ്ണ ചൂടായി കഴിയുമ്പോൾ അടുപ്പണയ്ക്കാം. ഇത് തണുത്തതിനു ശേഷം കോട്ടൺ തുണിയിൽ അരിച്ചെടുക്കാം
വൃത്തിയുള്ള ഒരു കുപ്പിയിലേയ്ക്കു മാറ്റി സൂക്ഷിക്കാം. 2 മുതൽ 3 ആഴ്ച വരെ ഇത് ഉപയോഗിക്കാം
രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് മുഖം വൃത്തിയായി കഴുകി തുടയ്ക്കാം
ശേഷം കാരറ്റ് എണ്ണ കൈയ്യിലെടുത്ത് വിരലുകൾ ഉപയോഗിച്ച് മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം
ശേഷം ഉറങ്ങാം. രാവിലെ ഉണർന്ന ഉടൻ കഴുകി കളയാം. തേൻ, തൈര് എന്നിവയിൽ കലർത്തി ഫെയ്സ്മാസ്ക്കായും ഇത് ഉപയോഗിക്കാം
Photo Source: Freepik