ബ്രെഡിനൊപ്പം ഈ 2 ചേരുവകൾ ചേർക്കൂ; 3 മിനിറ്റിൽ വയർ നിറയും
ബ്രെഡ് ബാക്കിയുണ്ടെങ്കിൽ വൈകിട്ട് കഴിക്കാൻ ചൂടൻ പലഹാരം മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം
രാവിലെയോ വൈകിട്ടോ അങ്ങനെ എപ്പോൾ വേണമെങ്കിലും കഴിക്കാവുന്ന ഒന്നാണിത്
മൂന്നു ചേരുവകൾ ഉപയോഗിച്ച് മൂന്നു മിനിറ്റിൽ തയ്യാറാക്കാവുന്ന പലഹാരമാണിത്
അഞ്ച് ബ്രെഡിനൊപ്പം രണ്ടര ടേബിൾസ്പൂൺ പഞ്ചസാര, അരക്കപ്പ് തേങ്ങ ചിരകിയത് എന്നിവ ചേർത്ത് പൊടിച്ചെടുക്കുക
അതിനുശേഷം ഉരുട്ടി ചെറിയ ബോളുകളാക്കുക
അടി കട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ച് ചൂടാക്കുക
ഉരുട്ടി വെച്ച ബ്രെഡ് ബോളുകൾ എണ്ണയിലേയ്ക്ക് ചേർത്ത് വറുത്തെടുക്കുക
Photo Source: Freepik