രണ്ടാഴ്ച കൊണ്ട് ബ്ലഡ് ഷുഗർ കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
ഭക്ഷണരീതിയിലോ വ്യായാമമുറകളിലോ വലിയ മാറ്റങ്ങൾ വരുത്താതെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കും
ഭക്ഷണം കഴിഞ്ഞാലുടൻ പത്തു മിനിറ്റ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് 30 മുതൽ 35 ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്
നടക്കാൻ സൗകര്യമില്ലാത്തവർക്കും പ്രായമായവർക്കും ചെയ്യാവുന്ന അതിലും ലളിതമായ മറ്റൊരു വിദ്യയുണ്ട്
ഇരുന്നുകൊണ്ട് തന്നെ ചെയ്യാവുന്ന ഈ വ്യായാമം നമ്മുടെ കാലിലെ സോളിയസ് എന്ന പേശിയെ കേന്ദ്രീകരിച്ചുള്ളതാണ്
കാൽവിരലുകളിലൂന്നി ഉപ്പൂറ്റി ഉയർത്തുകയും താഴ്ത്തുകയും ചെയ്യുക. ഭക്ഷണം കഴിഞ്ഞ് 10 മുതൽ 15 മിനിറ്റിനുള്ളിൽ ഇത് ചെയ്യാൻ തുടങ്ങണം
5 മുതൽ 10 മിനിറ്റ് വരെ ഇത്തരത്തിൽ ചെയ്യുന്നത് നടത്തത്തിന് തുല്യമായ ഗുണം നൽകും
ഭക്ഷണം കഴിഞ്ഞ് 10-15 മിനിറ്റിനുള്ളിൽ തന്നെ ഈ വ്യായാമം ചെയ്യുന്നത് ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും
Image Source: Freepik