ബ്ലീച്ച് വീട്ടിൽ ചെയ്യാം; ഒരു മുറി നാരങ്ങ എടുക്കൂ
ഇൻസ്റ്റന്റ് ഗ്ലോ നേടാൻ നാരങ്ങ ഉപയോഗിച്ച് ബ്ലീച്ച് എങ്ങനെ തയ്യാറാക്കാമെന്ന് പരിചയപ്പെടാം
ഒരു മുറി നാരങ്ങ പിഴിഞ്ഞൊഴിച്ചതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ വെള്ളം ഒഴിക്കാം
അതിലേയ്ക്ക് തേനോ കറ്റാർവാഴ ജല്ലോ ലഭ്യത അനുസരിച്ച് ചേർത്തിളക്കി യോജിപ്പിക്കാം
പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്. കൈമുട്ടിലോ ചെവിക്കു പിറകിലായോ പുരട്ടി യാതൊരു അസ്വസ്ഥതകളും ഇല്ലെന്ന് ഉറപ്പു വരുത്താം
അതിനുശേഷം മുഖത്ത് പുരട്ടാം. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
വൈകിട്ട് ഉപയോഗിക്കുന്നതാണ് നല്ലത്. നാരങ്ങ നീര് ഉപയോഗിച്ചതിനു ശേഷം നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന ഇടത്ത് നിൽക്കരുത്
സെൻസിറ്റീവ് ചർമ്മം ഉള്ളവർ ഇത് അധികമായി ഉപയോഗിക്കരുത്
Photo Source: Freepik