ബ്ലീച്ച് ഇനി വീട്ടിൽ ചെയ്യാം, അരിപ്പൊടി എടുത്തോളൂ
ഒരു ബൗളിൽ 2 ടേബിൾ സ്പൂൺ അരിപ്പൊടി, 2 ടേബിൾ സ്പൂൺ തൈര് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം
ചർമ്മത്തിന്റെ സ്വഭാവമനുസരിച്ച് തേനോ, ചെറുനാരങ്ങ നീരോ ചേർക്കാം. ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുന്നത് കൂടുതൽ തിളക്കം നൽകും
ഈ മിശ്രിതം കട്ടയില്ലാതെ നല്ല മിനുസമാർന്ന രൂപത്തിലാക്കണം. മുഖം വീര്യം കുറഞ്ഞ ഫേയ്സ് വാഷ് ഉപയോഗിച്ച് കഴുകാം
അതിനുശേഷം തയ്യാറാക്കിയ മിശ്രിതം മുഖത്തും കഴുത്തിലും ഒരു ബ്രഷ് ഉപയോഗിച്ചോ വിരലുകൾ ഉപയോഗിച്ചോ പുരട്ടാം
കണ്ണുകൾക്ക് ചുറ്റുമുള്ള ഭാഗം ഒഴിവാക്കണം. 15-20 മിനിറ്റ് നേരം ഇത് ഉണങ്ങാൻ അനുവദിക്കുക
പൂർണ്ണമായും ഉണങ്ങിയ ശേഷം, ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്ത് കഴുകിക്കളയാം
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ ബ്ലീച്ച് ഉപയോഗിക്കാവുന്നതാണ്
Photo Source: Freepik