ബ്ലാക്ക് ഹെഡ്സ് മുഖ സൗന്ദര്യം കുറയ്ക്കുന്നുണ്ടോ? തേനിൽ ഈ പൊടി ചേർത്ത് പുരട്ടൂ

മുഖക്കുരുവിനേക്കാളും ഒരുപക്ഷേ നിങ്ങളെ അലട്ടുന്നത് ബ്ലാക്ക് ഹെഡ്സ് ആയിരിക്കും

അവ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി പരിഹാരം കാണണം. അതിന് സഹായകരമായ വിദ്യകൾ പരിചയപ്പെടാം

ഗ്രീൻ ടീ ഉണക്കിപൊടിച്ചത് കലക്കിയെടുക്കാം. അത് മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്ത് 15 മിനിറ്റിനു ശേഷം കഴുകി കളയാം

ഒരു ടേബിൾസ്പൂൺ കറുവാപ്പട്ടപ്പൊടിയിലേയ്ക്ക് ഒരു ടേബിൾസ്പൂൺ​തേൻ ചേർത്തിളക്കി യോജിപ്പിക്കാം

ഈ മിശ്രിതം പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

ഒരു ടേബിൾസ്പൂൺ തേനിലേയ്ക്ക് ഒരു ടേബിൾസ്പൂൺ പഞ്ചസാര ചേർത്തിളക്കി യോജിപ്പിക്കാം

ഇത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. 10 മിനിറ്റിനു ശേഷം കഴുകി കളയാം

Photo Source: Freepik