ദോശ, ഇഡ്ഡലി മാറ്റിപ്പിടിക്കൂ, പച്ചരി കൊണ്ട് അടിപൊളി ബിരിയാണി

ആവശ്യത്തിന് പച്ചരി എടുത്ത് കഴുകി വൃത്തിയാക്കുക. കുക്കര്‍ ചൂടായശേഷം 2 ടേബിള്‍സ്പൂണ്‍ നെയ്യും ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ഒഴിക്കുക.

ഇതിലേക്ക് ഏലക്ക, കറുവപ്പട്ട, ഗ്രാമ്പൂ, പെരുംജീരകം മുതലായവ ആവശ്യത്തിന് ഇട്ടു വഴറ്റുക

ഉള്ളി ചെറുതായി അരിഞ്ഞത്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, ഒരു തക്കാളി, പച്ചമുളക് എന്നിവ കൂടി ചേര്‍ത്ത് നന്നായി ഇളക്കുക

തക്കാളി വെന്തുകഴിഞ്ഞാല്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ ഗരം മസാല എന്നിവ കൂടി ചേര്‍ത്ത് ഇളക്കുക

ഇതിലേക്ക് കറിവേപ്പില മല്ലിയില, പുതിന എന്നിവയും ആവശ്യത്തിന് ചേര്‍ക്കുക

നേരത്തെ കഴുകി വെള്ളം വാര്‍ത്തു വെച്ച അരി ഇതിലേക്ക് ഇടുക. അരിയും മസാലയും കൂടി നന്നായി ഇളക്കുക

അരിയുടെ ഇരട്ടി അളവില്‍ വെള്ളം ഒഴിക്കുക. കുറച്ചു നാരങ്ങാനീരും ആവശ്യത്തിന് വെള്ളവും ചേര്‍ക്കുക

കുക്കറിന്‍റെ അടപ്പ് വച്ച് ഒരു വിസില്‍ അടിച്ചാല്‍ ഓഫാക്കുക. തണുത്ത ശേഷം കഴിക്കാം

Photo Credit : Freepik