ഉറങ്ങുന്നതിനു മുൻപ് കഴിക്കാവുന്ന മികച്ച ലഘുഭക്ഷണങ്ങൾ ഇവയാണ്
ചിത്രം: ഫ്രീപിക്
ചിത്രം: ഫ്രീപിക്
ചിത്രം: ഫ്രീപിക്
ചിത്രം: ഫ്രീപിക്
ഏത്തപ്പഴത്തിൽ ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. അവ ദഹനം, ഹൃദയാരോഗ്യം, വൃക്കകളുടെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നു. ഉറങ്ങുന്നതിന് മുമ്പ് ഇവ കഴിക്കുന്നത് നല്ല ഊർജത്തോടെ ഉണരാൻ സഹായിക്കും ചിത്രം: ഫ്രീപിക്
വിറ്റാമിനുകളുടെയും ധാതുക്കളുടെയും ശക്തികേന്ദ്രമാണ് അവോക്കാഡോ. മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ മികച്ച ഉറവിടമാണ്. അവോക്കാഡോകൾ ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. ശരീരത്തിലെ ഊർജനില വർധിപ്പിക്കുന്നു ചിത്രം: ഫ്രീപിക്
ആന്റിഓക്‌സിഡന്റുകളാലും ധാതുക്കളാലും സമ്പന്നമായ ഡാർക്ക് ചോക്ലേറ്റുകൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഡാർക്ക് ചോക്ലേറ്റുകൾ ശരീരത്തിലെ സെറോടോണിൻ വർധിപ്പിക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം ഉയർത്തുകയും ചെയ്യുന്നു ചിത്രം: ഫ്രീപിക്
അവശ്യ പോഷകങ്ങളും ധാതുക്കളും നിറഞ്ഞതാണ് നട്സ്. ബദാം പോലുള്ള ചില നട്സുകളിൽ വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വാർധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുകയും ചർമ്മത്തിലെ പാടുകൾ കുറയ്ക്കുകയും ചെയ്യുന്നു. മാനസികാവസ്ഥ വർധിപ്പിക്കാനും സന്തോഷകരമായ ഹോർമോണുകൾ കൂടുതൽ പുറത്തുവിടാനും കഴിയും ചിത്രം: ഫ്രീപിക്
പോപ്‌കോൺ എന്നു കേൾക്കുമ്പോൾ ആശ്ചര്യകരമായി തോന്നിയേക്കാം, പക്ഷേ അവ ഉറങ്ങുന്നതിനു മുൻപ് കഴിക്കാവുന്ന മികച്ച ലഘുഭക്ഷണമാണ്. ആന്റിഓക്‌സിഡന്റും നാരുകളും അടങ്ങിയ പോപ്‌കോൺ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ് ചിത്രം: ഫ്രീപിക്
ചായക്കൊപ്പം പലഹാരം കഴിക്കാൻ തോന്നുന്നത് എന്തുകൊണ്ട്? മറികടക്കാൻ ചില വഴികൾ