ബ്രേക്ക്ഫാസ്റ്റിന് ഏറ്റവും ഉചിതം ഏതാണ്? ഇഡ്ഡലിയോ ദോശയോ?

സാമ്പാറും ചമ്മന്തിയും ചേർത്ത് ഇഡ്ഡലിയോ ദോശയോ കഴിക്കുന്നത് ഇഷ്ടപ്പെടാത്തവർ വിരളമാണ്

ഇവയിൽ ഏതാണ് കൂടുതൽ ആരോഗ്യകരമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഇഡ്ഡലിയും ദോശയും മാവ് പുളിപ്പിച്ചെടുത്താണ് തയ്യാറാക്കുന്നത്. പുളിപ്പിച്ച ഭക്ഷണങ്ങൾ പ്രോബയോട്ടിക്‌സിന്റെ സമ്പന്നമായ ഉറവിടമാണ്

അവ ദഹനം വർധിപ്പിക്കുന്നതിലൂടെയും, പോഷകങ്ങളുടെ ആഗിരണം വർധിപ്പിക്കുന്നതിലൂടെയും, പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിലൂടെയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

എണ്ണ ചേർക്കാതെ ആവിയിൽ വേവിച്ച് തയ്യാറാക്കുന്ന ഇഡ്ഡലിയിൽ കലോറിയും കൊഴുപ്പും കുറവാണ്. ഇത് ദഹിക്കാൻ എളുപ്പമാക്കുന്നു. ദഹനപ്രശ്നങ്ങളുള്ള ആളുകൾക്ക് ഇഡ്ഡലി കഴിക്കുന്നത് ഗുണം ചെയ്യും

ദോശയിലും ഇഡ്ഡലിയിലും ഉപയോഗിക്കുന്ന മാവ് ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും കുടലിൻ്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. പരിപ്പ് ചേർത്ത സാമ്പാറിനൊപ്പം കഴിക്കുമ്പോൾ കാർബോഹൈഡ്രേറ്റുകളുടെയും പ്രോട്ടീൻ്റെയും സന്തുലിത ഉറവിടം നൽകുന്നു

കുറഞ്ഞ കലോറിയും എണ്ണ രഹിതവുമായ ഭക്ഷണമാണ് ലക്ഷ്യമിടുന്നതെങ്കിൽ ഇഡ്ഡലിയാണ് ഏറ്റവും മികച്ചത്

ചിത്രങ്ങൾ: ഫ്രീപിക്