ശരീരഭാരനിയന്ത്രണത്തിന് സഹായകരമായ 5 ഭക്ഷണങ്ങൾ ഇവയാണ്, ദിവസവും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തൂ

ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരോട് കാർബോഹൈഡ്രേറ്റുകൾ കൂടുതൽ കഴിക്കാൻ പാടില്ലെന്ന് ശുപാർശ ചെയ്യാറുണ്ട്. എന്നാൽ, കലോറി കുറവുള്ള ചില കാർബോഹൈഡ്രേറ്റുകൾ സംതൃപ്തി നൽകാൻ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ?

ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഫൈബർ, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് എന്നിവ വാഗ്‌ദാനം ചെയ്യുന്ന അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയന്ന് പരിചയപ്പെടാം

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങിൽ കലോറി കുറവാണ്, നാരുകൾ കൂടുതലാണ്. ദീർഘനേരം വയർ നിറഞ്ഞിരിക്കാൻ സഹായിക്കുന്നു. കൂടാതെ അവയുടെ പ്രതിരോധശേഷിയുള്ള അന്നജവും ഉയർന്ന ജലാംശവും കൂടുതൽ നേരം സംതൃപ്തി അനുഭവിക്കാൻ സഹായിക്കുന്നു

ബ്ലൂബെറി

അടുത്തത് ബ്ലൂബെറിയാണ്. അവയിൽ നാരുകളും വെള്ളവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കുറഞ്ഞ കലോറിയും ഉയർന്ന സംതൃപ്തിയും നൽകുന്നു. ഇവയിലെ നാരുകൾ ദഹനത്തെ മന്ദഗതിയിലാക്കുന്നു, വയറു നിറയ്ക്കുന്നു, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു

പയർവർഗങ്ങൾ

അവയിൽ നാരുകളും സസ്യാധിഷ്ഠിത പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും സംതൃപ്തി വർധിപ്പിക്കുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ചോറിന് പകരം പയർവർഗങ്ങൾ കഴിക്കുക. വെളുത്ത അരിയെ അപേക്ഷിച്ച് അവയിൽ കുറച്ച് കലോറിയും കൂടുതൽ നാരുകളും ഉയർന്ന അളവിലുള്ള പ്രോട്ടീനും അടങ്ങിയിരിക്കുന്നു

ബ്രോക്കോളി

അവയിൽ ധാരാളം നാരുകളും വെള്ളവും അടങ്ങിയിരിക്കുന്നു. ഇവ പോഷകങ്ങൾ നൽകുന്നതിനൊപ്പം വയർ നിറയാൻ സഹായിക്കുന്നു

ആപ്പിൾ

അവ സ്വാഭാവികമായി മധുരമുള്ളതും, കുറഞ്ഞ കലോറിയും, ഉയർന്ന അളവിൽ നാരുകൾ നൽകുകയും ചെയ്യുന്നു. വിശപ്പ് നിയന്ത്രിക്കാനും ലഘുഭക്ഷണം കുറയ്ക്കാനും സഹായിക്കുന്നു. അവയിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും സഹായിക്കുന്നു | ചിത്രം: ഫ്രീപിക്