തൈറോയ്ഡ് ഹോർമോണുകളുടെ സമന്വയത്തിന് അയോഡിൻ ആവശ്യമാണ്. കടൽപായൽ, മത്സ്യം, കക്കയിറച്ചി തുടങ്ങിയവയിലും പാൽ, തൈര്, മുട്ടയുടെ മഞ്ഞക്കരു, കല്ലുപ്പ് എന്നിവയിലും അയോഡിൻ അടങ്ങിയിട്ടുണ്ട്
മുഴുവൻ ധാന്യങ്ങൾ, ചിക്കൻ, മുട്ട, സാൽമൺ മീൻ, മത്തി, ട്യൂണ, ബ്രസീൽ നട്‌സ് എന്നിവയിൽ സെലിനിയം ധാരാളമായി കാണപ്പെടുന്നു. തൈറോയ്‌ഡ് ഹോര്‍മോണുകളുടെ ഉത്‌പാദനത്തെ ഉത്തേജിപ്പിക്കുന്ന ധാതുവാണ് സെലിനിയം
ഒമേഗ-3 ഫാറ്റി ആസിഡുകൾ തൈറോയ്ഡ് പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. മത്തി, അയല, സാൽമൺ മീൻ, വാൽനട്ട്, ചിയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ എന്നിവയെല്ലാം ഒമേഗ-3 ഫാറ്റി ആസിഡിനാല്‍ സമ്പുഷ്ടമാണ്
ശരീരഭാരം നിയന്ത്രിക്കുന്നതിനും ദഹനത്തിനും നാരുകൾ സഹായിക്കുന്നു, ഇവ രണ്ടും തൈറോയ്ഡ് പ്രവർത്തനത്തിന് നിർണായകമാണ്. തവിടു കളയാത്ത അരി, ക്വിനോവ, ഓട്സ്, മധുരക്കിഴങ്ങ്, സ്പിനച്, കാരറ്റ്, ഓറഞ്ച്, ആപ്പിൾ, പയർവർഗ്ഗങ്ങൾ എന്നിവയിൽ ആവശ്യത്തിന് ഭക്ഷണ നാരുകൾ അടങ്ങിയിട്ടുണ്ട്
ദിവസത്തിൽ ചെറിയ ഇടവേളകളിലായി അഞ്ച് മുതൽ ആറുതവണ വരെ ഭക്ഷണം കഴിക്കാം
Read More