തൈറോയ്ഡ് നിയന്ത്രണത്തിലാക്കാം, ഭക്ഷണശീലത്തിൽ ഇവയും ഉൾപ്പെടുത്തൂ

തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ കൂടുതലും സ്ത്രീകളെയാണ് ബാധിക്കാറുള്ളത്. എന്നാൽ ഇപ്പോഴിത് പുരുഷൻമാരേയും അലട്ടുന്ന പ്രശ്നമാണ്

ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്തുന്നതിന്, തൈറോയ്ഡ് ആരോഗ്യം അത്യാവശ്യമാണ്

Photo Credit : Freepik

അയഡിൻ അളവ് കൂട്ടണം

തൈറോയ്ഡ് ഹോർമോണുകളുടെ സമന്വയത്തിന് അയോഡിൻ ആവശ്യമാണ്. കടൽപായൽ, മത്സ്യം, കക്കയിറച്ചി തുടങ്ങിയവയിലും പാൽ, തൈര്, മുട്ടയുടെ മഞ്ഞക്കരു, കല്ലുപ്പ് എന്നിവയിലും അയോഡിൻ അടങ്ങിയിട്ടുണ്ട്

Photo Credit : Freepik

സെലിനിയം ഭക്ഷണങ്ങൾ

മുഴുവൻ ധാന്യങ്ങൾ, ചിക്കൻ, മുട്ട, സാൽമൺ മീൻ, മത്തി, ട്യൂണ, ബ്രസീൽ നട്‌സ് എന്നിവയിൽ സെലിനിയം ധാരാളമായി കാണപ്പെടുന്നു. തൈറോയ്‌ഡ്‌ ഹോര്‍മോണുകളുടെ ഉത്‌പാദനത്തെ ഉത്തേജിപ്പിക്കുന്ന ധാതുവാണ്‌ സെലിനിയം

ആരോഗ്യകരമായ കൊഴുപ്പുകൾ

ഒമേഗ-3 ഫാറ്റി ആസിഡുകൾ തൈറോയ്ഡ് പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. മത്തി, അയല, സാൽമൺ മീൻ, വാൽനട്ട്, ചിയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ എന്നിവയെല്ലാം ഒമേഗ-3 ഫാറ്റി ആസിഡിനാല്‍ സമ്പുഷ്ടമാണ്‌

നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ

ശരീരഭാരം നിയന്ത്രിക്കുന്നതിനും ദഹനത്തിനും നാരുകൾ സഹായിക്കുന്നു, ഇവ രണ്ടും തൈറോയ്ഡ് പ്രവർത്തനത്തിന് നിർണായകമാണ്. തവിടു കളയാത്ത അരി, ക്വിനോവ, ഓട്സ്, മധുരക്കിഴങ്ങ്, സ്പിനച്, കാരറ്റ്, ഓറഞ്ച്, ആപ്പിൾ, പയർവർഗ്ഗങ്ങൾ എന്നിവയിൽ ആവശ്യത്തിന് ഭക്ഷണ നാരുകൾ അടങ്ങിയിട്ടുണ്ട്

ഇടവേളകളിൽ ഭക്ഷണം കഴിക്കാം

ദിവസത്തിൽ ചെറിയ ഇടവേളകളിലായി അഞ്ച് മുതൽ ആറുതവണ വരെ ഭക്ഷണം കഴിക്കാം | ചിത്രങ്ങൾ: ഫ്രീപിക്