ഗ്രീൻ ടീ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്, പ്രത്യേകിച്ച് പോളിഫെനോൾസ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യും
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനുള്ള മികച്ച പാനീയമാണ് വെള്ളം. കലോറിയോ പഞ്ചസാരയോ ചേർക്കാതെ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ശരിയായ ജലാംശം വൃക്കകളുടെ പ്രവർത്തനത്തെ സഹായിക്കുന്നു. മൂത്രത്തിലൂടെ അധിക ഗ്ലൂക്കോസ് പുറന്തള്ളുന്നതിന് ഇത് അത്യാവശ്യമാണ്
വെള്ളത്തിൽ ലയിപ്പിച്ച ആപ്പിൾ സിഡെർ വിനെഗർ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇവയിൽ അസറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് രക്തപ്രവാഹത്തിൽ സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകളെ പഞ്ചസാരയായി പരിവർത്തനം ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു
ഇഞ്ചിയും നാരങ്ങയും ദഹനത്തിനു ഗുണകരമാണ്. ഇതിൽ ധാരാളം വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്
ഉന്മേഷവും തണുപ്പും നൽകുന്ന പാനീയമാണിത്. ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന ടോക്സിൻസ് പുറന്തള്ളുന്നതിനും കൊഴുപ്പ് കുറയ്ക്കുന്നതിനും ഇത് ഗുണകരമാണ്
കറുവാപ്പട്ട രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു. തേൻ കൊഴുപ്പ് നശിപ്പിക്കുന്നു
ദഹനം മെച്ചപ്പെടുത്തുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യാൻ കറ്റാർവാഴ ജ്യൂസ് ഗുണപ്രദമാണ്. ഇത് ചർമ്മാരോഗ്യത്തിനും ഫലപ്രദമാണ് | ചിത്രങ്ങൾ: ഫ്രീപിക്
Weight Loss: ഡയറ്റ് നോക്കേണ്ട, 2 മാസത്തിൽ 4.5 കിലോ കുറയ്ക്കാം; 7 വഴികൾ