പാർലർ ഫേഷ്യൽ വേണ്ട; മുഖം തിളങ്ങാൻ ഈ 'വീട്ടുവൈദ്യം' മതി
ഒരു ചെറിയ പാത്രത്തിൽ തൈര്, കടലമാവ്, മഞ്ഞൾപ്പൊടി, തേൻ എന്നിവയെല്ലാം ചേർത്ത് നന്നായി യോജിപ്പിക്കുക. കട്ടയില്ലാതെ ഒരു പേസ്റ്റ് രൂപത്തിലാക്കണം
മുഖം വൃത്തിയായി കഴുകിയ ശേഷം ഈ മിശ്രിതം കഴുത്തിലും മുഖത്തും കണ്ണിന് ചുറ്റുമൊഴികെ പുരട്ടുക
15 മുതൽ 20 മിനിറ്റ് വരെ ഇത് പുരട്ടി വിശ്രമിക്കാം
അത് ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഇത് ചർമ്മത്തിന് മൃദുത്വവും തിളക്കവും നൽകും
തേൻ ചേർക്കുന്നത് ചർമ്മത്തിന് ഈർപ്പം നൽകാനും തിളക്കം കൂട്ടാനും നല്ലതാണ്
എണ്ണമയമുള്ള ചർമ്മക്കാർക്ക് തേനിന് പകരം റോസ് വാട്ടർ ചേർക്കാം
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോഗിക്കുന്നത് ചർമ്മത്തിന് ആരോഗ്യം നൽകും
Photo Source: Freepik