ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടിയിലേയ്ക്ക് അൽപം റോസ് വാട്ടർ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് തലമുടിയിൽ പുരട്ടി ഉണങ്ങിയതിനു ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം
ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടിയിലേയ്ക്ക് രണ്ട് ടീസ്പൂൺ നാരങ്ങ നീര് ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുടിയിൽ പുരട്ടി 15 മിനിറ്റിനു ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ ഒരിക്കൽ മാത്രം ഈ പാക്ക് ഉപയോഗിക്കാം. തലമുടിക്ക് കരുത്ത് നൽകാൻ ഇത് ഫലപ്രദമാണ്
ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടിയിലേയ്ക്ക് അൽപം കറ്റാർവാഴ ജെൽ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലമുടിയിൽ പുരട്ടാം. 10 മിനിറ്റ് വിശ്രമിക്കാം. നന്നായി ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ഉപയോഗിക്കാം. അമിത എണ്ണ മയമുള്ള തലമുടിക്ക് ഇത് ഗുണകരമാണ്. ഇത് മുടിയിഴകളെ ശക്തിപ്പെടുത്തുകയും കൊഴിച്ചിൽ തടയുകയും ചെയ്യും | ചിത്രം: ഫ്രീപിക്
ദിവസവും ഒരു സ്പൂൺ തൈരിൽ കാപ്പിപ്പൊടി ചേർത്ത് ഇങ്ങനെ ഉപയോഗിക്കൂ, ഗുണങ്ങൾ ഏറെയാണ്?