ഉറങ്ങുന്നതിനു മുമ്പ് ഇത് പുരട്ടൂ, ഫേഷ്യൽ തിളക്കം സ്വന്തമാക്കാം
രാത്രി കിടക്കുന്നതിനു മുൻപ് ഒരു തുള്ളി നെയ്യ് പുരട്ടുന്നത് ചർമ്മത്തിന് തിളക്കം തരും
ചർമ്മം വരണ്ടു പോകുന്നത് തടയുന്നതിനുള്ള പ്രകൃതിദത്ത മോയ്‌സ്‌ചറൈസറാണ് നെയ്യ്
നെയ്യിൽ അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡുകൾ, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവ ചർമത്തെ യുവത്വമുള്ളതായി നിലനിർത്തും
നെയ്യ് കൊണ്ടുള്ള ഒരു ഫെയ്സ് മാസ്ക് ചർമ്മത്തിന് മികച്ചതാണ്
നെയ്യിനോടൊപ്പം അൽപം കടലപ്പൊടിയും ഒരു നുള്ള് മഞ്ഞളും ചേർത്ത് നന്നായി മിക്സ് ചെയ്യുക
ഈ മിശ്രിതം മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയാം
ചർമത്തിലെ നേർത്ത വരകൾ, വീക്കം, കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ എന്നിവ കുറയ്ക്കാന്‍ സഹായിക്കും
ചിത്രം: ഫ്രീപിക്
തിളങ്ങുന്ന ചർമ്മം വേണോ? ഈ ശീലങ്ങൾ ഉപേക്ഷിച്ചോളൂ