ചെറുചൂടുള്ള വെള്ളത്തിൽ നെയ്യ് ചേർത്ത് കഴിക്കുന്നതിൻ്റെ ഗുണങ്ങൾ അറിയാമോ?

പ്രതിരോധശേഷി

നെയ്യിലെ ബ്യൂട്ടിക് ആസിഡ് കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ചെറുചൂടുള്ള വെള്ളത്തിനൊപ്പം ചേർത്ത് കഴിക്കുന്നത് കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് ഗുണം ചെയ്യുന്നതിനൊപ്പം പ്രതിരോധശേഷി വർധിപ്പിക്കുന്നു

മലബന്ധം

മലവിസർജ്ജനം സുഗമമാക്കാൻ സഹായിക്കും. മലബന്ധപ്രശ്നങ്ങളിൽനിന്നും പെട്ടെന്ന് ആശ്വാസം നേടാം

ചർമ്മാരോഗ്യം

ആന്റിഓക്‌സിഡന്റുകൾ വിറ്റാമിൻ ഇ എന്നിവയാൽ സമ്പന്നമായ നെയ്യ് ചർമ്മത്തിന്റെ ഇലാസ്തികതയും ജലാംശവും വർധിപ്പിക്കുന്നു. ചെറുചൂടുള്ള വെള്ളത്തിൽ കഴിക്കുന്നത് ടോക്സിൻ പുറന്തള്ളാൻ സഹായിക്കുന്നു. മുഖക്കുരു കുറയ്ക്കുന്നതിലൂടെ ചർമ്മത്തിന്റെ ആരോഗ്യത്തിന് പരോക്ഷമായി ഗുണം ചെയ്യും

ശരീരഭാരം

കലോറി കൂടുതലാണെങ്കിലും, മിതമായ അളവിൽ കഴിക്കുമ്പോൾ ശരീരഭാരം കുറയ്ക്കാൻ നെയ്യ് സഹായിക്കും. ചെറുചൂടുള്ള വെള്ളവുമായി നെയ്യ് സംയോജിപ്പിക്കുന്നത് ഭക്ഷണ ആസക്തിയെ നിയന്ത്രിന്നു. ശരീരഭാരം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾക്ക് ഇത് ഗുണം ചെയ്യും

ശരീരത്തിലെ വിഷാംശം

ചെറുചൂടുള്ള വെള്ളത്തിൽ നെയ്യ് ചേർത്ത് കഴിക്കുന്നത് പ്രകൃതിദത്തമായ വിഷാംശം ഇല്ലാതാക്കുന്ന വസ്തുവായി പ്രവർത്തിക്കുന്നു. ദഹനവ്യവസ്ഥയിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും കുടൽ ശുദ്ധീകരിക്കാനും ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഈ കോമ്പിനേഷൻ സഹായിക്കുന്നു

ദഹനാരോഗ്യം

നെയ്യിൽ ബ്യൂട്ടിറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ദഹന എൻസൈമിൻ്റെ ഉൽപാദനത്തെ സഹായിക്കുന്നു. ചെറുചൂടുള്ള വെള്ളത്തിൽ നെയ്യ് കഴിക്കുമ്പോൾ സുഗമമായ ദഹനത്തിന് സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു

ഇക്കാര്യം ശ്രദ്ധിക്കാം

കൊഴുപ്പടങ്ങിയിരിക്കുന്നതിനാൽ മിതമായ അളവിൽ കഴിക്കാം. ഭക്ഷണശീലത്തിൽ മാറ്റങ്ങൾ വരുത്തുമ്പോൾ ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം സ്വീകരിക്കുന്നത് ഗുണകരമാണ്