വറുത്ത ഭക്ഷണങ്ങൾ, ബിസ്കറ്റുകൾ, റസ്റ്ററന്റ് ഭക്ഷണങ്ങൾ എന്നിവയിൽ കാണപ്പെടുന്ന ഈ എണ്ണകൾ നിങ്ങളുടെ ഹോർമോണുകളെയും കുടലിനെയും ദഹനത്തെയും തകരാറിലാക്കുന്നു
കാർബോഹൈഡ്രേറ്റ് മാത്രം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞുകൂടുന്നത് വർധിപ്പിക്കുകയും ചെയ്യും
ഈ ലഘുഭക്ഷണങ്ങൾ 'ലഘുവായി തോന്നും. പക്ഷേ ഇൻസുലിൻ നിരന്തരം ഉയർന്ന നിലയിൽ നിലനിർത്തുന്നു. ഭക്ഷണത്തിനിടയിലെ ലഘുഭക്ഷണം കൊഴുപ്പ് വർധിപ്പിക്കുന്നു
പ്രോട്ടീൻ ബാറുകൾ, ആരോഗ്യ പാനീയങ്ങൾ, യോഗർട്ട്, ഗ്രനോള ഇവയെല്ലാം ആരോഗ്യകരമെന്ന് പറഞ്ഞ് വിൽക്കപ്പെടുന്നു. പക്ഷേ, ഇവയൊക്കെ പഞ്ചസാര, ഗുണനിലവാരമില്ലാത്ത ചേരുവകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നു
പാലുൽപ്പന്നങ്ങൾ അടങ്ങിയിട്ടില്ലാത്തതോ സസ്യാധിഷ്ഠിതമോ ആണെന്ന് അവകാശപ്പെടുമ്പോൾ പോലും ഇവയിൽ അഡിറ്റീവുകൾ, പഞ്ചസാര, കൃത്രിമ ചേരുവകൾ എന്നിവ ധാരാളമുണ്ട്