ഭക്ഷണനിയന്ത്രണമോ വ്യായാമമോ നടത്തിയിട്ടും നിങ്ങളുടെ അരക്കെട്ടിന്റെ വിസ്താരം കൂടുകയാണെങ്കിൽ, വിസറൽ കൊഴുപ്പായിരിക്കാം യഥാർത്ഥ കുറ്റവാളി
ഉന്തിയ വയറും വിസ്താരത്തിലുള്ള അരക്കെട്ടും ഒരാൾക്കുണ്ടെങ്കിൽ വിസറല്‍ കൊഴുപ്പ് ഉണ്ടെന്നതിന് തെളിവാണ്
വിസറൽ കൊഴുപ്പ് കത്തിക്കാൻ ഏറ്റവും വേഗതയേറിയതും സുസ്ഥിരവുമായ മാർഗമുണ്ട്
ഒരാൾ വിസറൽ കൊഴുപ്പ് കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, 12-12 ഫാസ്റ്റിങ്ങോടെയാണ് തുടങ്ങുക. അതായത് 12 മണിക്കൂർ നേരത്തേക്ക് നിങ്ങൾ ഒന്നും കഴിക്കുന്നില്ല, കാലറിയില്ലാത്ത ദ്രാവകങ്ങൾ മാത്രം കുടിക്കുക
അടുത്ത 12 മണിക്കൂർ നിങ്ങളുടെ ഭക്ഷണ കാലയളവാണ്. അതിനുശേഷം, ക്രമേണ 18-6 ഫാസ്റ്റിങ് രീതിയിലേക്ക് മാറുക
18-6 എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആറ് മണിക്കൂർ ഭക്ഷണം കഴിക്കാം, 18 മണിക്കൂർ വെള്ളം, കട്ടൻ ചായ, കട്ടൻ കാപ്പി, അല്ലെങ്കിൽ ഗ്രീൻ ടീ എന്നിവ മാത്രമേ കഴിക്കാവൂ, കാലറി ഇല്ല
കൊഴുപ്പ് കുറയ്ക്കാനും ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താനും ശ്രമിക്കുന്ന മിക്ക ആളുകൾക്കും ഇത് നന്നായി പ്രവർത്തിക്കുന്ന ഒരു തരം ഫാസ്റ്റിങ്ങാണ്