അടുക്കളയിലുള്ള ഒരു കഷ്ണം ബീറ്റ്റൂട്ട് മതി, മുഖം തിളങ്ങാൻ ഇങ്ങനെ ഉപയോഗിക്കൂ

ബീറ്റ്‌റൂട്ട് കൊണ്ട് ചർമം തിളങ്ങാനുള്ള എളുപ്പവഴികൾ അറിയാം

തിളക്കമുള്ള ചർമ്മം നേടാനായി ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തെടുക്കുക

അതിലേക്ക് രണ്ട് സ്പൂൺ തൈരും ഒരു സ്പൂൺ തേനും ചേർത്തിളക്കി നന്നായി യോജിപ്പിക്കുക

മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം

ചർമത്തിനു നല്ല തിളക്കം നൽകുക മാത്രമല്ല മുഖത്തെ പാടുകൾ കളയാനും സഹായിക്കും

ബീറ്റ്റൂട്ട് അരച്ചെടുത്തതിലേയ്ക്ക് കുറച്ച് കറ്റാർവാഴ ജെൽ ചേർത്തിളക്കി യോജിപ്പിക്കാം

മുഖത്ത് പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം

Photo Source: Freepik