തേങ്ങ ചിരകേണ്ട, ബീറ്റ്റൂട്ട് പച്ചടി ഇങ്ങനെ തയ്യാറാക്കൂ
തേങ്ങയില്ലാതെയും പച്ചടി തയ്യാറാക്കാം
ഒരു ബൗൾ തൈരിലേയ്ക്ക് അൽപ്പം ഉപ്പും, കടുക് പൊടിച്ചതും ചേർത്തിളക്കി മാറ്റിവെയ്ക്കാം
ഒരു ബീറ്റ്റൂട്ട് ചെറുതായി അരിയുക അല്ലെങ്കിൽ ഗ്രേറ്റ് ചെയ്യാം
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അൽപം എണ്ണയൊഴിച്ചു ചൂടാക്കുക
ഇതിലേക്ക് അഞ്ചോ ആറോ ചുവന്നുള്ളി ചെറുതായി അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, കറിവേപ്പില എന്നിവ വഴറ്റിയെടുക്കാം
അതിലേയ്ക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ബീറ്റ്റൂട്ട് കൂടി ചേർത്ത് വേവിക്കാം
ബീറ്റൂട്ട് നന്നായി വെന്തതിനു ശേഷം തൈരിലേയ്ക്കു ചേർത്തിളക്കാം
Photo Source: Freepik