ബീറ്റ്റൂട്ട് ബാക്കിയുണ്ടോ? ഹൽവ തയ്യാറാക്കി കഴിക്കാം

ഒരു മുറി ബീറ്റ്റൂട്ട് കൈയ്യിലുണ്ടെങ്കിൽ വളരെ കുറച്ചു ചേരുവകൾ ഉപയോഗിച്ച് ഇതേ ഹൽവ ഹെൽത്തിയായി സ്വയം റെഡിയാക്കിയെടുക്കാം

ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്ത് ഒരു കപ്പിലെടുക്കാം. അത് നന്നായി അരച്ചെടുത്ത് ഒരു കുക്കറിലേയ്ക്കു മാറ്റാം

ഇതിലേയ്ക്ക് പാൽ ഒഴിച്ച് അടച്ചു വച്ച് കുറഞ്ഞ് തീയിൽ മൂന്ന് വിസിൽ വരെ വേവിക്കാം. ശേഷം തണുക്കാൻ മാറ്റി വയ്ക്കാം

ഇത് തണുത്തതിനു ശേഷം ശർക്കരപൊടിച്ചത്, ഏലയ്ക്കപ്പൊടി, എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം

ഈ മിശ്രിതം തയ്യാറാക്കിയത് അടുപ്പിൽ വച്ച് തിളപ്പിക്കാം

തിളച്ചു വരുന്ന മിശ്രിതത്തിൽ നിന്ന് വെള്ളം ഊറ്റിയെടുത്തു മാറ്റാം

ശേഷം പാത്രത്തിലേയ്ക്കു മാറ്റി ഫ്രിഡ്ജിൽ തണുക്കാൻ വയ്ക്കാം. ഇനി ഹൽവ ഇഷ്ടം പോലെ കഴിക്കാം