ബീറ്റ്റൂട്ട് ഉണ്ടോ? ഫേഷ്യൽ വീട്ടിൽ ചെയ്യാം

ആഘോഷ ദിവസങ്ങളിൽ തിളക്കമുള്ള ചർമ്മം ലഭിക്കുന്നതിന് പാർലറിൽ പോയി ഫേഷ്യൽ ചെയ്യുന്നതാകും പതിവ്

എന്നാൽ പണം മുടക്കി അവ ചെയ്യുന്നതിനു പകരം ബീറ്ററൂട്ട് പോലെയുള്ള ചർമ്മ സംരക്ഷണ​ ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ ട്രൈ ചെയ്തു നോക്കൂ

പാർലറിൽ ചെയ്യുന്നതു പോലെ തന്നെ ഘട്ടം ഘട്ടമായി തന്നെ ഫേഷ്യൽ ബീറ്റൂട്ട് ഉപയോഗിച്ച് എങ്ങനെ ചെയ്യാം എന്ന് പരിചയപ്പെടാം

രണ്ട് ടേബിൾസ്പൂൺ മുൾട്ടാണി മിട്ടിയിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക

ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ കറ്റാർവാഴ ജെല്ലും, രണ്ട് ടേബിൾസ്പൂൺ ബീറ്റ്റൂട്ട് ജ്യൂസും ചേർത്തിളക്കി യോജിപ്പിക്കാം

ഇത് മുഖത്ത് പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം

ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം