കിടിലൻ രുചിയിൽ ബീഫ് വിന്താലു

ഒരു കിലോ കൊഴുപ്പുള്ള ബീഫ് നന്നായി കഴുകിയെടുക്കുക.

പാനോ കുക്കറോ അടുപ്പിൽ വെച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കി കറിവേപ്പില ചേർത്തിളക്കുക. അതിലേയ്ക്ക് ഒരു ചെറിയ കഷ്ണം ഇഞ്ചിയും, നാല് പച്ചമുളകും ചേർത്തു വറുക്കുക.

കാൽ കിലോ ചുവന്നുള്ളി ചെറുതായി അരിഞ്ഞോ ചതച്ചോ ചേർത്തിളക്കുക.

അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഇതിലേയ്ക്കു ചേർക്കുക.

ഒരു ടേബിൾസ്പൂൺ കടുക്, മൂന്ന് ചെറിയ കഷ്ണം ഇഞ്ചി, ആറ് വെളുത്തുള്ളി, നാല് ടേബിൾസ്പൂൺ കാശ്മീരിമുളകുപൊടി, അൽപ്പം വിനാഗിരി ചേർത്ത് അരയ്ക്കുക അത് കുക്കറിലേയ്ക്കു ചേർക്കുക.

ഒന്നര ടീസ്പൂൺ പഞ്ചസാര ആവശ്യത്തിന് ഉപ്പ് എന്നിവയോടൊപ്പം വൃത്തിയാക്കി വച്ചിരിക്കുന്ന ബീഫ് ചേർത്തിളക്കി യോജിപ്പിക്കുക.

മുകളിലായി കുറച്ച് കറിവേപ്പില ചേർത്ത് അടച്ചു വച്ച് വേവിക്കുക. ബീഫ് വെന്തതിനു ശേഷം അടുപ്പിൽ നിന്നും മാറ്റാം. ചൂട് ചോറിനൊപ്പം കഴിച്ചു നോക്കൂ.

ചിത്രങ്ങൾ: ഫ്രീപിക്