ബീഫ് അച്ചാറിന് രുചി കൂടും, ഈ മസാല ചേർത്തു നോക്കൂ

ഒരു കിലോ ബീഫ് നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക

ഇതിലേക്ക് ഒരു ടേബിൾസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞള്‍പൊടി, ഒന്നര ടീസ്പൂൺ ഉപ്പ്, എന്നിവ ചേർത്തിളക്കി നന്നായി വേവിക്കാം

അടുപ്പിൽ വെച്ച് ബീഫിലെ വെള്ളം വറ്റിച്ചെടുക്കാം. ഒരു പാൻ അടുപ്പിൽ വെച്ച് ഒരു കപ്പ് എണ്ണയൊഴിച്ച് ചൂടാക്കാം

വേവിച്ച് ബീഫ് ഇതിലേയ്ക്കു ചേർത്ത് വറുത്ത് എണ്ണയിൽ നിന്നും മാറ്റാം. അതേ എണ്ണയിലേയ്ക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കാം

ഇതിലേയ്ക്ക് മുക്കാൽ കപ്പ് വെളുത്തുള്ളി, മുക്കാൽ കപ്പ് ഇഞ്ചി, ആറ് പച്ചമുളക് എന്നിവ അരിഞ്ഞതും, മൂന്നോ നാലോ തണ്ട് കറിവേപ്പിലയും ഒപ്പം മൂന്നോ നാലോ ടേബിൾസ്പൂൺ ഉപ്പും കൂടി ചേർത്തിളക്കി വഴറ്റാം

തീ അണച്ചതിനു ശേഷം മുളുകുപൊടി മൂന്ന് ടേബിൾസ്പൂൺ, കാശ്മീരി മുളകുപൊടി മൂന്ന് ടേബിൾസ്പൂൺ, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ കായപ്പൊടി എന്നിവ ചേർത്ത് അടുപ്പിൽ കുറഞ്ഞ തീയിൽ ഇളക്കി യോജിപ്പിക്കാം

ഇതിലേയ്ക്ക് വറുത്ത് മാറ്റിയ ബീഫ് കൂടി ചേർത്തിളക്കാം. ഒന്നര കപ്പ് വിനാഗിരിയും ഒരു ടേബിൾസ്പൂൺ ഉപ്പും ചേർത്തിളക്കി തിളപ്പിക്കാം. വിനാഗിരി വറ്റി വരുമ്പോൾ ബീഫ് ചെറുതായി വരട്ടിയെടുക്കാം

Photo Source: Freepik