കറുക്കില്ല, കേടാകില്ല; വാഴപ്പഴം ദിവസങ്ങളോളം ഫ്രഷായിരിക്കാൻ ചില പൊടിക്കൈകൾ

നമ്മൾ സ്ഥിരമായി നേരിടുന്ന ഒരു പ്രശ്‌നമാണ് വാഴപ്പഴം വേഗത്തിൽ പഴുത്ത് കേടാകുന്നത്

പുറത്ത് വച്ചാലും ഫ്രിഡ്ജിൽ വച്ചാലും ദിവസങ്ങൾക്കുള്ളിൽ വാഴപ്പഴത്തിന്റെ തൊലി കറുക്കും

വാഴപ്പഴം എന്നും ഫ്രഷായിരിക്കാൻ ചില പൊടിക്കൈകളുണ്ട്

പഴത്തിന്റെ തണ്ട് പ്ലാസ്റ്റിക് റാപ്പിലോ അലൂമിനിയം ഫോയിലിലോ പൊതിയുന്നത് അമിതമായി പഴുത്ത കേടാകാതിരിക്കാൻ സഹായിക്കും

വാഴപ്പഴം ഉഷ്ണമേഖലാ പഴമാണ്. അതിന് വളരെ കുറഞ്ഞ താപനില അനുയോജ്യമല്ല. അതിനാൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത ഇടങ്ങളിൽ വയ്ക്കാം

പഴം ഫ്രീസ് ചെയ്തും ഉപയോഗിക്കാം. സ്മൂത്തി ഷേയ്ക്ക് എന്നിവ തയ്യാറാക്കാൻ ഈ പഴം ഉപയോഗിക്കാം

തക്കാളി, ആപ്പിൾ, പീച്ച് തുടങ്ങി എഥിലീൻ വാതകം പുറത്തു വിടുന്നു മറ്റ് പഴങ്ങളുടെയും പച്ചക്കറികളുടെയോ ഒപ്പം ഇത് വയ്ക്കരുത്

Photo Source: Freepik