മുറ്റത്ത് നിൽക്കുന്ന ഈ ഇല മാത്രം മതി, അകാല നരയെ അകറ്റാം
മുറ്റത്ത് നിൽക്കുന്ന ഈ ഇല തലമുടി നര അകറ്റാൻ ഫലപ്രദമാണ്
ഒരു ചെറിയ ബൗളിൽ കുറച്ച് വെളിച്ചെണ്ണയെടുക്കാം
ഇതിലേയ്ക്ക് നെല്ലിക്കപ്പൊടിയും ഒരു സ്പൂൺ നീലയമരിയും ചേർത്തിളക്കി യോജിപ്പിക്കാം
ഇതിലേയ്ക്ക് മൂന്ന് പനികൂർക്ക ഇല ചേർക്കാം. ഒരു പാനിൽ വെള്ളമെടുത്ത് അടുപ്പിൽ വച്ചു തിളപ്പിക്കാം. ഇതിലേയ്ക്ക് എണ്ണ എടുത്ത പാത്രം വയ്ക്കാം
കുറഞ്ഞ തീയിൽ വീണ്ടും ചൂടാക്കാം. ഒരു മണിക്കൂർ അങ്ങനെ എണ്ണ ചൂടാക്കാം. ശേഷം അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം
ചെറുചൂടോടെ ഈ എണ്ണ വിരലുകൾ ഉപയോഗിച്ച് മുടിയിഴകളിലും ശിരോചർമ്മത്തിലും പുരട്ടാം
ഒരു മണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകരുത്
Photo Source: Freepik