ശരീരവും മനസും കൂളാകും; അവൽ മിൽക്ക് തയ്യാറാക്കി കുടിക്കൂ

ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് അര ടീസ്പൂൺ നെയ്യ് ചേർത്തു ചൂടാക്കാം

ഒരു കപ്പ് അവൽ ഈ നെയ്യിൽ വറുത്തു മാറ്റാം. അതേ പാനിൽ ഉണക്കമുന്തിരിയും, നിലക്കടലയും വറുക്കാം

നന്നായി പഴുത്ത രണ്ട് നേന്ത്രപ്പഴം ഉടച്ചെടുക്കാം

അതിലേയ്ക്ക് ഒരു ടീസ്പൂൺ ഏലയ്ക്കപ്പൊടിച്ചതും ചേർത്തിളക്കി യോജിപ്പിക്കാം

ഒരു ഗ്ലാസിലേയ്ക്ക് വറുത്ത അവൽ ഒരു സ്പൂൺ ചേർക്കാം

മുകളിലായി നിലക്കടല, പഴം ഉടച്ചത്, അൽപം ഉണക്കമുന്തിരി എന്നിവ ചേർക്കാം

അൽപം പാൽ ഒഴിച്ച് മുകളിലായി ഒരു സ്കൂപ്പ് ഐസ്ക്രീം കൂടി വയ്ക്കാം. തണുപ്പോടു കൂടി ഇത് കഴിച്ചു നോക്കൂ

Photo Source: Freepik