മാവ് അരച്ച് കഷ്ടപ്പെടേണ്ട, 5 മിനിറ്റിൽ ദോശ ചുട്ടെടുക്കാം

അരിയും ഉഴുന്നും ചേർക്കാതെ ഇൻസ്റ്റൻ്റായി ദോശ ചുട്ടെടുക്കാൻ ഇതാ ഒരു പൊടിക്കൈ

ഒരു ചെറിയ ബൗളിൽ അവലെടുത്ത് രണ്ട് മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്തു വയ്ക്കാം

ഇതിലേയ്ക്ക് ഒരു കപ്പ് റവയും, ഒരു കപ്പ് തൈരും, ആവശ്യത്തിന് ഉപ്പും ചേർത്ത് അരച്ചെടുക്കാം

ഇതിലേയ്ക്ക് ആവശ്യമെങ്കിൽ കുറച്ച് വെള്ളം കൂടി ഒഴിച്ച് ഇളക്കി യോജിപ്പിക്കാം

അരച്ചെടുത്ത മാവിലേയ്ക്ക് അര ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്തിളക്കാം. ഇത് അൽപ സമയം മാറ്റി വയ്ക്കാം

ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് മാവ് ഒഴിച്ച് പരത്താം. ഇരുവശവും വേവിച്ചെടുക്കാം

ഇനി തേങ്ങ അരച്ച ചമ്മന്തിയോടൊപ്പമോ സാമ്പാറിനൊപ്പമോ കഴിക്കാം

Photo Source: Freepik